/
5 മിനിറ്റ് വായിച്ചു

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ല; തീരുമാനം പിന്‍വലിച്ച് മുഖ്യമന്ത്രി

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.നിയമനം പിഎസ്‌സിക്ക് വിട്ട നിയമനിര്‍ണത്തില് ഭേദഗതിക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ യോഗത്തിലെ വികാരം സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീരുമാനമെടുത്തതിന്റെ ഭാഗമായുള്ള തുടര്‍നടപടി സ്വീകരിച്ചു വരുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മുസ്‌ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നു.തീരുമാനമൊന്നും യോഗത്തില്‍ പറഞ്ഞിരുന്നില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version