ഇന്ന് ലക്ഷദ്വീപ്, ഗൾഫ് ഓഫ് മാന്നാർ, വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾ, കൊമോറിൻ, മാലിദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപ് തീരത്തും മുന്നറിയിപ്പുള്ള മറ്റു പ്രദേശങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.