കണ്ണൂർ : അതിതീവ്ര മഴയെ തുടർന്ന് അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഇൻടേക്കിൽ ചെളി നിറഞ്ഞ് ജലശുദ്ധീകരണം തടസ്സപ്പെട്ടതിനാൽ പദ്ധതിയുടെ കുടിവെള്ളവിതരണ പ്രദേശങ്ങളായ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ചേലോറ സോണിലും പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, പെരളശ്ശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, കതിരൂർ, ചെമ്പിലോട്, എരഞ്ഞോളി എന്നീ പഞ്ചായത്തുകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ കുടിവെള്ള വിതരണത്തിൽ തടസ്സം നേരിടും.
കണ്ണൂർ കുടിവെള്ളപദ്ധതിയുടെ ഇൻടേക്കിൽ ചെളിനിറഞ്ഞ് ജലശുദ്ധീകരണം തടസ്സപ്പെട്ടു. അതിനാൽ കണ്ണൂർ കോർപ്പറേഷനിലെ എടക്കാട്, എളയാവൂർ, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ സോണുകളിലും ചിറക്കൽ, അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളിലും മൂന്ന്, നാല് തീയതികളിൽ കുടിവെള്ളവിതരണം ഭാഗികമായി തടസ്സപ്പെടും.