കണ്ണൂര്‍: അയല്‍വാസികള്‍ നാല് ചുറ്റും മതില്‍കെട്ടി അടച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാതെ കണ്ണൂരിൽ ഒരു കുടുംബം. ആദികടലായി കുന്നോന്‍റവിട അഷ്റഫും കുംടുംബവുമാണ് പുറത്തിറങ്ങാനാകാതെ വലയുന്നത്. കിടപ്പ് രോഗിയായ പിതാവിനെയും സ്കൂളിൽ പോകുന്ന കുട്ടികളെയും മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് താങ്ങിയെടുത്ത് കൊണ്ടുപോകേണ്ട അവസ്ഥയിലാണ് അഷ്റഫ് ഉള്ളത്.ആധാരത്തിലുള്ള മൂന്നടി നടപ്പുവഴി നൽകാൻ പോലും അയൽക്കാർ തയ്യാറാവുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. വില്ലേജ് ഓഫീസിലും കളക്ട്രേറ്റിലും പരാതി നൽകിയെങ്കിലും ഇതുവരെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല.
വാര്‍ത്തയ്ക്ക് പിന്നാലെ നടപടി
സംഭവം വാർത്തയായതോടെ അയല്‍വാസികള്‍ കെട്ടിയടച്ച മതിലിന്‍റെ ഒരു ഭാഗം തുറന്ന് കൊടുത്തു. ശ്വാശ്വത പരിഹാസം ഒരാഴ്ചയ്ക്കകം കാണുമെന്ന് തളിപ്പറമ്പ ആര്‍ഡിഒ പ്രതികരിച്ചു.സ്ഥിരം വഴി ഉറപ്പാക്കുമെന്ന് കണ്ണൂർ മേയർ പറഞ്ഞു. ആദികടലായിലെ കുടുംബത്തിന് വഴി ഉറപ്പാക്കുമെന്നും ഇതിനായി ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തരാൻ ആര്‍ഡിഒയെ ചുമതലപ്പെടുത്തുകയാണെന്നും കണ്ണൂർ മേയർ പറഞ്ഞു.മൂന്നടി വഴികൊടുക്കാത്ത അയൽക്കാരുടെ സമീപനം ക്രൂരമാണെന്നും മേയർ ടി ഒ മോഹനൻ പ്രതികരിച്ചു.