/
6 മിനിറ്റ് വായിച്ചു

‘ഭരണകൂടത്തെ നേരിടണമെന്ന് ആഹ്വാനം’; വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ബാനര്‍

ഭരണകൂടത്തെ നേരിടണമെന്ന് ആഹ്വാനം ചെയ്ത് വയനാട്ടില്‍ മാവോയിസ്റ്റ് ബനര്‍. തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോഞ്ഞോം ടൗണിലെ ബസ് സ്‌റ്റോപ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ബാനര്‍ കണ്ടത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളതാണ് ബാനര്‍. ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ അമ്പും വില്ലും ഉപയോഗിച്ച് പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

കുറിച്യ മണ്ണില്‍ പണിയെടുക്കുന്ന പണിയ ആദിവാസികള്‍ക്ക് ഇപ്പോഴും ഭൂമിക്ക് പട്ടയം കിട്ടിയിട്ടില്ല. വര്‍ഷങ്ങളായി ചോദിച്ചിട്ടും കിട്ടാത്ത അവകാശങ്ങള്‍ക്ക് വേണ്ടി അമ്പും വില്ലും തോക്കുമെടുത്ത് പോരാടണമെന്ന് ബാനറില്‍ ആഹ്വാനം ചെയ്യുന്നു.

കാലവര്‍ഷവും പ്രളയവും ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വൈകിക്കുകയാണെന്ന് ആരോപിക്കുന്ന പോസ്റ്ററുകള്‍ കടകളുടെ ഭിത്തിയിലും പതിച്ചിട്ടുണ്ട്. നഷ്ടപരിഹാരം വൈകിക്കുന്ന സര്‍ക്കാരിനെ ചെറുക്കണമെന്ന ആഹ്വാനവും പോസ്റ്ററിലുണ്ട്. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!