10 മിനിറ്റ് വായിച്ചു

നാം ജീവിക്കുന്നത് മനുഷ്യബന്ധങ്ങൾ ശിഥിലമാക്കുന്ന കാലത്ത്; ഇ. ടി. മുഹമ്മദ് ബഷീർ എം.പി

മനുഷ്യബന്ധങ്ങൾ ശിഥിലമാക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വയനാട് ദുരന്തം ഉണ്ടായപ്പോൾ നമ്മുടെ യുവാക്കൾ കാണിച്ച സേവന സന്നദ്ധത ഇവിടെ എടുത്തു പറയേണ്ട കാര്യമാണ്. യോജിപ്പിന്റെ ചിഹ്നങ്ങൾ നമ്മുടെ നാട്ടിൽ ബാക്കി നിൽക്കുകയാണ്. സ്നേഹവും ഒത്തുചേരലും സാമൂഹ്യ സേവന പ്രവർത്തനങ്ങളും നമ്മുടെ പിരിമുറുക്കങ്ങൾ കുറക്കാൻ സഹായിക്കുന്നു. കണ്ണൂർ ദസറ യോജിപ്പിന്റെയും , രമ്യതയുടെയും ,നന്മയുടെ കൂടിച്ചേരലായി മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ ഏഴാം ദിനം നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ ഇ എം അഷ്റഫ്, പ്രശസ്ത സിനിമാതാരം കണ്ണൂർ ശ്രീലത എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര, കൗൺസിലർമാരായ പനയൻ ഉഷ, കെ. പി രജനി, അഡ്വ:പി .കെ അൻവർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലാഭവൻ ദിൽന രാജ് അവതരിപ്പിച്ച സംഗീതാർച്ചന, ആരതി രാജീവന്റെ മോഹിനിയാട്ടം, ഷൈജ ബിനീഷ് & ടീമിന്റെ ക്ലാസിക്കൽ ഫ്യൂഷൻ തുടർന്ന് പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് നയിച്ച ഗാനമേള എന്നിവ അരങ്ങേറി.കണ്ണൂർ ദസറയുടെ എട്ടാം ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5. 30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം .പി ഉദ്ഘാടനം ചെയ്യും.തുടർന്ന് ആവണി രാഗേഷ് & ദേവഗംഗ അവതരിപ്പിക്കുന്ന ഭരതനാട്യം, സിനി & ടീം മാതൃവേദി കീഴ്പ്പള്ളി അവതരിപ്പിക്കുന്ന മാർഗംകളി, തളാപ്പ് ഗവൺമെന്റ് മിക്സഡ് യുപി സ്കൂൾ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന ഫ്യൂഷൻ ഡാൻസ് എന്നിവയ്ക്ക് ശേഷം ബിൻസിയും ഇമാമും പാടുന്ന സൂഫി സംഗീതസന്ധ്യ എന്നിവ അരങ്ങേറും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version