5 മിനിറ്റ് വായിച്ചു

ഓലപ്പന്തലിൽ കല്യാണമേളം

മെടഞ്ഞ ഓലകൊണ്ടുള്ള പന്തൽ, മുളകൊണ്ടുള്ള കവാടം, രണ്ട് വശങ്ങളിലും വാഴക്കുലകൾ, മല്ലികയും ഈന്തോലയും കുരുത്തോലയും അടക്കയും വഴുതനയുമൊക്കെക്കൊണ്ടുള്ള അലങ്കാരം, അരികിലായി ഒരു പഴയ ചായക്കട… മാങ്ങാട്ടിടം കോയിലോട്ട്‌ ഒരു കല്യാണവീട്‌ വെള്ളിയാഴ്‌ച അതിഥികൾക്ക്‌ സ്വാഗതമരുളിയത്‌ ഇങ്ങനെയാണ്‌. കോയിലോട് വർണത്തിൽ പവിത്രൻ മാവില-സജിത ദമ്പതികളുടെ മകൾ വർണയും മൊറാഴ സ്വദേശിയായ അശ്വിൻ അശോകും തമ്മിലുള്ള വിവാഹത്തിനായാണ്‌ പന്തലൊരുക്കിയത്.
വെള്ളിയാഴ്‌ചയായിരുന്നു വിവാഹം. ഗൃഹാതുരത്വത്തിന്‍റെയും കൂട്ടായ്‌മയുടെയും പഴയകാല ഓർമകളുണർത്താനും സ്‌നേഹസന്ദേശം പകരാനുമാണ്‌ പവിത്രനും കൂട്ടുകാരും 20 ദിവസം ചെലവഴിച്ച്‌ ഇത്തരമൊരു അലങ്കാരമൊരുക്കിയത്‌. മൂന്ന് വർഷം മുമ്പ് പവിത്രന്‍റെ സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിനും ഇതേ രീതിയിലായിരുന്നു അലങ്കാരം. തളിപ്പറമ്പിൽനിന്നാണ് പന്തലൊരുക്കാൻ മെടഞ്ഞ ഓല എത്തിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!