///
4 മിനിറ്റ് വായിച്ചു

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത വിധി സ്വാഗതാര്‍ഹം; സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് സിദ്ദിഖ് കാപ്പന്റെ ഭാര്യ. 124എ വകുപ്പ് പുനഃപരിശോധിക്കണമെന്ന വിധി സ്വാഗതാര്‍ഹമാണെന്ന് റെയ്ഹാനത്ത് ട്വന്റിഫോറിനോട് പറഞ്ഞു. നിയമം മരവിപ്പിച്ച പശ്ചാത്തലത്തില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎപിഎ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും റെയ്ഹാനത്ത് പ്രതികരിച്ചു.യുഎപിഎ ചുമത്തപ്പെട്ടാണ് മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ യുപിയിലെ ജയിലില്‍ കഴിയുന്നത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഹാത്റസിലേക്ക് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version