/
2 മിനിറ്റ് വായിച്ചു

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് യുവാക്കൾ മരിച്ചു

പാലക്കാട് > പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് യുവാക്കള്‍ മരിച്ചു. വെള്ളപ്പന സ്വദേശി സി വിനു(36) വേര്‍കോലി സ്വദേശി എന്‍ വിനില്‍(32) എന്നിവരാണ് മരിച്ചത്. പഴയ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് രണ്ടുപേരുടെയും മേലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!