ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോൾ ഫലം പുറത്ത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്.
ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന ബി.ജെ.പിക്ക് വലിയ കുതിപ്പുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഗുജറാത്തിൽ ബി.ജെ.പി 128-148 സീറ്റ് നേടുമെന്നാണ് റിപബ്ലിക് ടി.വി പ്രവചിക്കുന്നു. കോൺഗ്രസ് 30 മുതൽ 42 സീറ്റ് വരെ നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പ്രവചിച്ചു. ഹിമാചലിൽ ബി.ജെ.പിക്ക് സീറ്റ് കുറയുമെങ്കിലും ഭരണം നിലനിർത്തുമെന്ന് തന്നെയാണ് പ്രവചനം.
പി മാർകിന്‍റെ പ്രവചനവും ബി.ജെ.പിക്ക് അനുകൂലമാണ്. ഗുജറാത്തിൽ ബി.ജെ.പി 128 സീറ്റ് മുതൽ 148 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 30 മുതൽ 42 സീറ്റ് വരെ നേടുമെന്നും ആംആദ്മി പാർട്ടി 2 മുതൽ 10 സീറ്റുകൾ വരെ നേടുമെന്നും പി മാർക്ക് പ്രവചിക്കുന്നു.
ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രകാരം ആംആദ്മി 146-156 സീറ്റുകൾ നേടുമെന്നും, ബി.ജെ.പി 84-94 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 6 മുതൽ 10 സീറ്റുകൾ മാത്രമേ നേടുവെന്നും പ്രവചിക്കുന്നു.