////
8 മിനിറ്റ് വായിച്ചു

കെ.വി തോമസ് ആരാണ്, കാല് മാറിയവരെ സിപിഐഎം പ്രോത്സാഹിപ്പിക്കുന്നത് നിർത്തണം; കെ. സുധാകരൻ

കെ വി തോമസ് ആരാണെന്നും കാല് മാറിയ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കേണ്ട എന്ത് ബാധ്യതയാണ് സർക്കാരിനുള്ളതെന്നും കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. കെ വി തോമസിന് പദവി നൽകുന്നതിലൂടെ ആരെയാണ് ഇടതുപക്ഷ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. സിപിഐഎം നേതൃത്വത്തിന് എന്ത് ന്യായീകരണം ആണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്നും കെ സുധാകരൻ ചോദിച്ചു.

സംസ്ഥാനത്ത് കടബാധ്യത എന്നു പറഞ്ഞിട്ട് എന്തിനാണ് കെ വി തോമസിന് പദവി നൽകിയതെന്ന് വ്യക്തമാക്കണം. അധിക ബാധ്യത ജനങ്ങളുടെ മേൽ കെട്ടി വെക്കുന്നത് എന്തിനാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇക്കാര്യത്തിൽ മറുപടി പറയാൻ തയ്യാറാവണം.

ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന ചടങ്ങിൽ നിന്ന് കെ.സി. വേണുഗോപാൽ ഉൾപ്പടെയുള്ളവരെ ഒഴിവാക്കേണ്ടതില്ലായിരുന്നു. വഴിയരികിലെ ഫ്ലക്സുകളിലല്ല മറിച്ച് ജനഹൃദയങ്ങളിലെ ഫ്ലക്സുകളിലാണ് നേതാക്കൾ ഉണ്ടാകേണ്ടത്.
കെ.സി. വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയതിൽ കോൺഗ്രസ്‌ പ്രതിഷേധത്തിലാണ്. പിന്നാലെയാണ് സംഘാടകസമിതിയെ വിമർശിച്ച് ജി. സുധാകരൻ രംഗത്ത് എത്തിയത്.ആശുപത്രിയുടെ വികസനത്തിനായി മുൻനിരയിൽ ഉണ്ടായിരുന്ന മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, അന്നത്തെ ആലപ്പുഴ എം..പി കെ.സി. വേണുഗോപാൽ എന്നിവരെ ഒഴിവാക്കേണ്ടിയിരുന്നില്ല എന്നും സുധാകരൻ പറ‍ഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version