തൃശൂർ > കനത്തമഴയിൽ തൃശൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടം. പെരിങ്ങാവിൽ മാവ് കടപുഴകി വീണു. നൂറുവർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ മരം ചൊവ്വാഴ്‌ച പുലർച്ചെ മൂന്നോടെയാണ് റോഡിലേക്ക് വീണത്. തൈക്കാട്ടിൽ ഫ്രാൻസിസിന്റെ പറമ്പിലെ മരമാണ് വീണത്. പെരിങ്ങാവിൽനിന്നും ചേറൂരിലേക്കുള്ള വഴിയിലേക്കാണ് മരം വീണത്. ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. വൈദ്യുതി കാലുകളും ലൈനുകളും തകർന്നുവീണു.
ഹൈടെൻഷൻ ലൈൻ കടന്നുപോവുന്ന മൂന്നു കാലുകളടക്കമാണ് ഒടിഞ്ഞുവീണത്. വീടിന്റെ മതിൽ തകർന്നു. വീട്ടുകാർ വിദേശത്താണ്. അതിനാൽ മറ്റു അപകടങ്ങൾ ഒഴിവായി. ഇതേത്തുടർന്ന് കോലോത്തും പാടത്തും പാട്ടുരായ്ക്കലിലും പെരിങ്ങാവിലും പുലർച്ചെ മുതൽ വൈദ്യതി ബന്ധം തടസ്സപ്പെട്ടു. പുലർച്ചയായതിനാൽ വഴിയിലൂടെ വാഹനങ്ങളോ കാൽനടയാത്രികരോ വരാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. വിയ്യൂർ കെഎസ്ഇബി അധികൃതരും ഫയർഫോഴ്‌സും സ്ഥലത്തുണ്ട്.
കൊച്ചി > പാലാരിവട്ടത്ത് റോഡിലേക്ക് മരം കടപുഴകി വീണു. ഗതാഗതം തടസപ്പെട്ടു.രണ്ട് ബെെക്ക് യാത്രക്കാർക്ക് പരിക്കേറ്റു