കണ്ണൂർ: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിൻ്റെ പാഠം ഉൾക്കൊണ്ട് ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് എൽ.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് ആർ.ജെ.ഡി. കണ്ണൂർ ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. ജനഹിതം മനസ്സിലാക്കി പ്രവർത്തനങ്ങൾ നടത്താൻ എൽ.ഡി.എഫും സർക്കാറും തയ്യാറാവണം, കാലവർഷക്കെടുത്തിയിൽ അടിയന്തര സഹായം നൽകണം ജില്ല താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾറും പ്രവർത്തനം ആരംഭിക്കണം, കണ്ണൂർ ജില്ലയിൽ അടുത്തിടെ തുടരെ തുടരെ ഉണ്ടാകുന്ന ജലാശയങ്ങളിലെ മുങ്ങി മരണത്തിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. മരിച്ചവർക്ക് സർക്കാർ ധനസഹായം നൽകണമെന്നും യോഗം ആവിശ്യപ്പെട്ടു.
കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അഭികാമ്യമല്ലെന്നും അതിൽ നിന്നും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പിന്നോട്ട് പോകണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡൻ്റ് വി.കെ.ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കുന്നോത്ത് , സംസ്ഥാന സെക്രട്ടറി ഉഷ രയരോത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി.രമേശൻ,കെ.പി. പ്രശാന്ത്, മഹിള ജനത സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ തുടങ്ങിയവർ പങ്കെടുത്തു.