///
4 മിനിറ്റ് വായിച്ചു

മാരക ലഹരി മരുന്നുമായി കണ്ണൂർ മയ്യിൽ സ്വദേശി പിടിയിൽ

മാരക ലഹരിമരുന്നായമെത്താ ഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മയ്യിൽ നാറാത്ത് പള്ളേരി ആറാം പീടിക സ്വദേശി കലങ്ങോത്ത് വീട്ടിൽ കെ.സജീറിനെ (38)യാണ്
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. കൂട്ടുപുഴ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 17.620 ഗ്രാം മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിലായത്.കർണ്ണാടക ഗോണി കുപ്പയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു. യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് പിടിയിലായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version