അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച പരിഹാസത്തിൽ മറുപടിയുമായി വി ടി ബൽറാം. ഞങ്ങൾക്കിന്ന് ദുർദിനം തന്നെയാണെന്നും കോൺഗ്രസിന്റെ തോൽവിയിൽ സന്തോഷിക്കുന്നവർ സന്തോഷിച്ചോ എന്നാണ് വിടിയുടെ പ്രതികരണം. ”ശരിയാണ് സെർ, ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ,” വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിടുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.ഊഴമായപ്പോള്‍ മുഖ്യമന്ത്രി ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ട് തന്നെ പരിഹാസ ശരം തൊടുത്തു. ‘നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ?’ എന്നാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് യുപിയില്‍ നാലാം സ്ഥാനത്താണ് കോണ്‍ഗ്രസ്. അഞ്ചിലേറെ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യത അവസാനിക്കുകയും ചെയ്തു. പഞ്ചാബിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായത്. ഭരണം നഷ്ടപ്പെട്ടതുകൂടാതെ സീറ്റുകള്‍ മൂന്നിലൊന്നായി കുറയുന്ന അവസ്ഥയിലാണ്. മുഖ്യമന്ത്രി ഛന്നിയും പിസിസി അദ്ധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും അടക്കമുള്ള വന്‍ മരങ്ങള്‍ കടപുഴകി.