അഴീക്കോട്:മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മധ്യവയസ്കയെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.അക്ലിയത്ത് ശിവക്ഷേത്രം പടിഞ്ഞാറെ നടയിൽ സെൻട്രൽ അഴീക്കോട് തൃച്ചംബരത്തു പുതിയ വീട്ടിൽ സുജാത (50) യാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.ജീവൻ രക്ഷിക്കാൻ വേണ്ടി കോഴിക്കോട് മിംസ് ആശുപത്രിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയ്ക്ക് എട്ടുലക്ഷം രൂപ ഇതിനകം തന്നെ ചെലവായി.മരുന്നിനും തുടർ ചികിത്സയ്ക്കുമായി ഇനിയും ഭീമമായ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രണ്ടു വർഷം മുമ്പ് സുജാതയുടെ അമ്മ അരയ്ക്കു താഴെ തളർന്ന് അവശയായിരുന്നു.അമ്മയെ ചികിത്സിച്ച് പരിപാലിക്കുന്നതിനിടയിലാണ് ഒരു മാസം മുമ്പ് മകൾക്ക് മസ്തിഷ്കാഘാതമുണ്ടായത്.സുജാതയുടെ ഭർത്താവ് മാധവൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ടാക്സി ഡ്രൈവറാണ്.ആ ജോലിയിൽ നിന്നു കിട്ടുന്നവരുമാനമാണ് ഏക ആശ്രയം. ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടാൻ നാട്ടുകാർ യോഗം ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, പതിമൂന്നാം വാർഡ് മെംബർ കെ.മിനി രക്ഷാധികാരികളായും
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കുടുവൻ പദ്മനാഭൻ ചെയർമാനും അഴീക്കോട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി സി.എച്ച്. രവീന്ദ്രൻ കൺവീനറുമായുമുള്ള കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.
ഫോൺ നമ്പർ: 9995027177,9995934872
ചികിത്സാ ധനസഹായം കേരള ഗ്രാമീൺ ബാങ്ക് അഴീക്കോട് ശാഖയിലെ അക്കൗണ്ട് നമ്പറിൽ നൽകണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.
അക്കൗണ്ട് നമ്പർ
4071210104 5055
ഐ.എ എഫ്.സി. കോഡ്.
KLGB0040712
കേരള ഗ്രാമീൺ ബാങ്ക് അഴീക്കോട്.