//
5 മിനിറ്റ് വായിച്ചു

വനിതകൾ നയിക്കട്ടെ; കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന്റെ ചുമതല ഏറ്റെടുത്തു നയിച്ച് വനിതാ പൊലീസുകാർ

കണ്ണൂര്‍ : വനിതാദിനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ ചുമതല  ഏറ്റെടുത്തു വനിതാ പൊലിസുകാര്‍ .വനിതാ ദിനത്തിന്‍്റെ ഭാഗമായാണ് സ്റ്റേഷന്‍ നിയന്ത്രണവും ക്രമസമാധാന പാലനവും വനിതാ പൊലിസുകാര്‍ ഏറ്റെടുത്തത്.എ.എസ്.ഐ എം.സി ഗിരിജയ്ക്കായിരുന്നു ജി.ഡി ചാര്‍ജ്.,പാറാവ്, പട്രോളിങ് എന്നിവയും പരാതിയുമായെത്തിയവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിച്ചതും വനിതാ പൊലിസുകാരായിരുന്നു.പി പി ഡി നിഷ സ്റ്റേഷനിലെ പാറാവിന്‍്റെ ചുമതല ഏറ്റെടുത്തു.ആറു വനിതാ പൊലിസുകാരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ വനിതാ ദിനത്തില്‍ പ്രവര്‍ത്തിച്ചത്.ഷൈമ നസ്റത്ത്, ടി. സംഗീത ( എം എസ്ഡബ്ള്യു) എന്നിവര്‍ സ്റ്റേഷന്‍ ചുമതലയും ജനമൈത്രി പൊലിസ് അംഗങ്ങളായ ശ്രീജ, ഷിജിന എന്നിവര്‍ പട്രോളിങ് ചുമതലയും നിര്‍വഹിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version