പറശ്ശിനിക്കടവ് | പതിനഞ്ച് വർഷം പിന്നിടുന്ന വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് പ്രവർത്തനം പൂർണമായി സൗരോർജത്തിലേക്ക് മാറുന്നു. പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പ്ലാന്റിൽ നിന്ന് പാർക്കിന്റെ പ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പരിസ്ഥിതി സൗഹാർദ പാർക്ക് എന്ന ലക്ഷ്യം നേടുന്നതിനാണ് ഇത്. 1200 യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിച്ച് പാർക്കിന്റെ പ്രവർത്തനം നടത്തുന്നതിന് അപ്പുറം അധികം വരുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് നൽകാനാകും. ഏകദേശം 2.5 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഒൻപതിന് രാവിലെ 9.30-ന് മന്ത്രി പി എ മുഹമ്മദ് റിയാസ് സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.