ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമാണ് എം. ശ്രീശങ്കർ. സീസൺ റെക്കോഡുകളിൽ ശ്രീശങ്കർ 8.36 മീറ്റർ ചാടി രണ്ടാമതാണ്.2018ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ശ്രീശങ്കറെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അനാരോഗ്യത്തെ തുടർന്ന് ഇവന്റിന് 10 ദിവസം മുമ്പ് പിന്മാറേണ്ടി വന്നിരുന്നു. 2018 ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 7.47 മീറ്റർ ചാടി വെങ്കലം നേടിയിട്ടുണ്ട്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, റൺ-അപ്പ് പ്രശ്‌നങ്ങളുമായി മല്ലിട്ടാണ് ഫൈനലിൽ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തിയത്.