കണ്ണൂര്‍ : ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സൈക്കിളിങ് ക്ലബ്ബുമായി സഹകരിച്ച് സൈക്കിള്‍ത്തോണ്‍ സംഘടിപ്പിച്ചു. ഹൃദയാരോഗ്യത്തിന് സൈക്കിള്‍ സവാരി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സവാരി സംഘടിപ്പിച്ചത്. കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജന്‍ ഡോ. പ്രസാദ് സുരേന്ദ്രനും, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍ കുമാറും ചേര്‍ന്ന് പയ്യാമ്പലത്തെ കണ്ണൂര്‍ ക്ലബ്ബില്‍ വച്ച് സൈക്കിൾത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
ലോക ഹൃദയ ദിനം; സൈക്കിള്‍ സവാരി സംഘടിപ്പിച്ച് ആസ്റ്റർ മിംസ് കണ്ണൂർ
