8 മിനിറ്റ് വായിച്ചു

ലോക മണ്ണ് ദിനാചരണം – ജില്ലാതല ഉത്ഘാടനം 5ന്​ കതിരൂരിൽ

മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാചരണ പരിപാടികളുടെ ജില്ലാതല ഉത്ഘാടനം ഡിസംബർ 5ന് കതിരൂരിൽ നടത്തും. മണ്ണ് പ്രദർശനം, മണ്ണമൃത് ചിത്രപ്രദർശനം, കാർഷിക സെമിനാറുകൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ, മണ്ണ് പരിശോധന, കർഷകരെ ആദരിക്കൽ, തുടങ്ങിയ അനുബന്ധ പരിപാടികൾ മണ്ണ് ദിനാചരണ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ ഉത്ഘാടനം 5 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവഹിക്കും. ഉത്ഘാടന ചടങ്ങിൽ വച്ച് കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം, മത്സര വിജയികൾക്കുള്ള സമ്മാനദാനം, കതിരൂരിൽ ഒരുക്കുന്ന സോയിൽ മ്യൂസിയത്തിന്‍റെ പ്രഖ്യാപനം, എന്നിവയും നടത്തും. മണ്ണ് നശീകരണ പ്രക്രിയകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള മണ്ണിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും മണ്ണിന്‍റെ സുസ്ഥിര പരിപാലനത്തെ പറ്റി ജനങ്ങളെ ബോധവത്​കരിക്കാനുമാണ് മണ്ണ് ദിനാചരണ പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നതെന്ന് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. സനലും സ്വാഗത സംഘം കൺവീനർ കെ.വി.പി. പവിത്രനും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മണ്ണിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാൻ ഉതകുന്ന കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ മാതൃകാ സംരംഭമാണിതെന്നും ഇരുവരും പറഞ്ഞു. മണ്ണ് പര്യവേക്ഷണ അസി.ഡയറക്ടർ എ. രതീദേവി, കൃഷി ഓഫിസർ മുന്ന പി. സദാനന്ദൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version