6 മിനിറ്റ് വായിച്ചു

ലോക മണ്ണുദിനം: ജില്ലാതല ഉദ്ഘാടനം നടത്തി

മണ്ണ് സംരക്ഷണ വകുപ്പ് കതിരൂർ പഞ്ചായത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക മണ്ണു ദിനം –ജില്ലാതല പരിപാടി കതിരൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.പി. സനിൽ അധ്യക്ഷനായി. മണ്ണ് പര്യവേക്ഷണ അസി. ഡയറക്ടർ എ. രതീദേവി പദ്ധതി വിശദീകരിച്ചു. നവകേരളം കർമപദ്ധതി ജില്ലാ കോ. ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മിനി സോയിൽ മ്യൂസിയത്തിന്‍റെ ലോ​ഗോ പ്രകാശിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ശൈലജ കുടുംബശ്രീ അം​ഗങ്ങളെ ആദരിച്ചു. വൈസ്​പ്രസിഡന്‍റ്​ ടി.ടി. റംല സോയിൽ ഹെൽത്ത് കാർഡ് വിതരണംചെയ്തു. വിവിധ മത്സരവിജയികൾക്ക് ജില്ലാ പഞ്ചായത്തം​ഗം മുഹമ്മദ് അഫ്​സൽ സമ്മാനങ്ങൾ വിതരണംചെയ്തു. ശ്രീജിത്ത് ചോയൻ, കെ.വി. പവിത്രൻ, രാജീവ് എന്നിവർ സംസാരിച്ചു. ‘മണ്ണിനെ അറിയാം മൊബൈലിലൂടെ’ വിഷയത്തിൽ മണ്ണ് പര്യവേഷണ ഓഫീസർ വി.പി. നിധിൻ കുമാറും ‘മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യം’ വിഷയത്തിൽ മണ്ണ് സംരക്ഷണ ഓഫീസർ വി.പി. പ്രകാശനും ക്ലാസെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version