അന്തർദേശീയ അഹിംസാ ദിനമായ ഒക്ടോബർ 2 ന് സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ച് മധ്യഅമേരിക്കയിലെ സൈന്യത്തെ പൂർണമായും പിൻവലിച്ച രാജ്യമായ കോസ്റ്ററിക്കയിൽ നിന്ന് പ്രയാണം ആരംഭിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലെ നൂറിൽ പരം രാജ്യങ്ങൾ സന്ദർശിക്കുന്ന മാർച്ച് നവംബർ ആദ്യ വാരം കേരളത്തിൽ എത്തും.
ലോക മാർച്ചിനെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത് വേൾഡ് വിതൗട്ട് വാർ ആൻഡ് വയലൻസ് പ്രവർത്തകർ
