5 മിനിറ്റ് വായിച്ചു

സാഹിത്യകാരൻ ഡോ. സി.ആർ ഓമനക്കുട്ടൻ അന്തരിച്ചു

കൊച്ചി | പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

ഹാസ്യ സാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 25ൽ അധികം കൃതികൾ എഴുതിയിട്ടുണ്ട്. സംവിധായകൻ അമൽ നീരദിന്റെ പിതാവാണ്.

ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

ഓമനക്കഥകൾ, ഈഴവശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികൾ, കാൽപ്പാട്, പരിഭാഷകൾ, ഫാദർ ഡെർജിയസ്‌, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർ തണ്ണീർ എന്നിവയാണ് പ്രധാന കൃതികൾ.

പെണ്ണമ്മ-രാഘവൻ ദമ്പതികളുടെ മകനായി കോട്ടയത്ത്‌ ജനിച്ചു. സിനിമ മാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം. നാല് വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ്‌ വകുപ്പിൽ പ്രവർത്തിച്ചു. പിന്നീട്‌ ഗവ. കോളജുകളിൽ മലയാളം ലക്‌ചറർ. ഏറെക്കാലം എറണാകുളം മഹാരാജാസ്‌ കോളജിൽ. 1998 മാർച്ചിൽ വിരമിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!