/
3 മിനിറ്റ് വായിച്ചു

കണ്ണൂരിൽ മഞ്ഞ അലെര്‍ട്ട്

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്.

വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലെര്‍ട്ടുള്ളത്. അടുത്ത അഞ്ച് ദിവസത്തേക്ക് മിതമായ തോതില്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പുമുണ്ട്.

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും പാലിക്കണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version