കണ്ണൂർ : ഭാരതീയ ജനതാ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. കണ്ണൂർ മാരാർജി മന്ദിരത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
ഭാരതത്തിലെ ആദ്ധ്യാത്മിക ആചാര്യന്മാർ ജീവിതത്തിൽ അനുഷ്ഠിച്ച യോഗ ഇന്ന് ലോകത്തെ ഏക കുടുംബമായി മാറ്റാൻ സാധിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. ഭാരതത്തെ ലോകത്തിന്റെ മുന്നിലെത്തിക്കാൻ ഇതിന് നേതൃത്വം കൊടുത്തത് നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷമാണ്. ലോക ജനത നരേന്ദ്രമോദിയെ അംഗീകരിക്കുമ്പോൾ ഭാരതത്തിന്റെ പാരമ്പര്യത്തെയാണ് അംഗീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജു ഏളക്കുഴി സ്വാഗതവും അരുൺ കൈതപ്രം നന്ദിയും രേഖപ്പെടുത്തി. യു.ടി.ജയന്തൻ, അഡ്വ. അർച്ചന വണ്ടിച്ചാൽ, വിജയ്.എസ്, രാഹുൽ രാജീവൻ നേതൃത്വം നല്കി . ചിറക്കൽ യോഗ പരിശീലന കേന്ദ്രത്തിലെ പരിശീലകൻ പി.കെ.ശ്രീകുമാർ യോഗ പരിശീലിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യോഗ ദിനാചരണം നടത്തി.
യോഗ ദിനാചരണം നടത്തി
Image Slide 3
Image Slide 3