//
3 മിനിറ്റ് വായിച്ചു

ഹിന്ദുക്കൾക്കെതിരെ‌ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലും; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

ഹിന്ദുക്കൾക്കെതിരെ‌ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി എംഎൽഎ ബസവനഗൗഡ പാട്ടീൽ യത്നാൽ. കർണാടകയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിന്റെ മാതൃകയിൽ ഭരണം നടത്തുമെന്നും ബസവനഗൗഡ പറഞ്ഞു.

വിജയപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് വിവാദ പ്രസ്താവന നടത്തിയത്. കുറ്റവാളികളോടുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ സമീപനത്തെക്കുറിച്ചും സൂചിപ്പിച്ചായിരുന്നു ബസവനഗൗഡയുടെ പ്രസം​ഗം. പ്രസം​ഗത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version