/
6 മിനിറ്റ് വായിച്ചു

ഭാര്യാപിതാവിനെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: ദുർനടപ്പ് ചോദ്യം ചെയ്ത വിരോധത്തിന് ഭാര്യയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി.വെള്ളാവിലെ തുന്തക്കാച്ചി പുതിയ പുരയിൽ സലീമിനെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യാ പിതാവ് ശംസുദ്ധീനെയാണ് വെട്ടിപരിക്കേൽപ്പിച്ചത്. വെള്ളാവിൽ കഴിഞ്ഞ 28ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.സലീം തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു ശംസുദ്ധീനും സംഘവും. ഈ സമയം സലീമും കണ്ടാലറിയാവുന്ന രണ്ടുപേരും ശംസുദ്ധീനു നേരെ തിരിഞ്ഞ് അസഭ്യം പറയുകയും സലീമിനെ ഇരുമ്പ് വടികൊണ്ട് അടിക്കാനും ശ്രമിച്ചു. ഇത് ശംസുദ്ധീന്റെ കൂടെയുണ്ടായിരുന്ന സഹോദരൻ തടയുകയും ഇരുമ്പ് വടി പിടിച്ചുവാങ്ങുകയും ചെയ്തു. തുടർന്ന് അരയിൽ കരുതിയ കത്തി പുറത്തെടുത്ത് സലീം ശംസുദ്ധീനു നേരെ വീശിയപ്പോൾ ഒഴിഞ്ഞുമാറിയെങ്കിലും ഇടതു കൈപ്പത്തിക്ക് വെട്ടേറ്റു.വിരൽ അറ്റുപോകുകയും ഞരമ്പ് മുറിഞ്ഞു പോകുകയും ചെയ്ത ശംസുദ്ധീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലീമിന്റെ ദുർനടപ്പ് ഭാര്യാപിതാവായ ശംസുദ്ധീൻ ചോദ്യം ചെയ്തിരുന്നുവത്രെ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version