/
3 മിനിറ്റ് വായിച്ചു

മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

തലശ്ശേരി :മയക്കുമരുന്നായ എം.ഡി.എം.എ.യുമായി ഉമ്മഞ്ചിറ സ്കൂൾ പറമ്പത്ത് ഹൗസിൽ കെ.പി. ജംഷീറിനെ (35) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. 1.74 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് അറസ്റ്റിലായത്.ഇയാൾ മയക്കുമരുന്ന് വില്പന നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കേസിൽ മട്ടന്നൂർ എക്സൈസ് ജംഷീറിനെതിരെ കേസെടുത്തിരുന്നു. പോലീസ് ഇൻസ്പെക്ടർ എം.വി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജിതേഷ് കോപ്പായി, അനിൽ ആൻറണി എന്നിവരാണ് പിടികൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!