//
3 മിനിറ്റ് വായിച്ചു

കണ്ണൂരിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി അറസ്റ്റിൽ

കണ്ണൂർ: പതിനൊന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ വിവരം കുട്ടി വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ഇതിനുശേഷം സുനീഷ് തായത്തുവയലിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version