//
5 മിനിറ്റ് വായിച്ചു

നരേന്ദ്രമോദിയുടെ കോലം കത്തിക്കല്‍ പ്രതിഷേധം ;മുണ്ടിന് തീപിടിച്ച യൂത്ത് കോൺഗ്രസ് നേതാവ് പൊള്ളലേറ്റ് ചികിത്സയിൽ

നരേന്ദ്രമോദിയുടെ കോലം കത്തിക്കല്‍ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുണ്ടിന് തീ പിടിച്ചു. രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിലെടുത്തതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമ്പോഴാണ് മുണ്ടിന് തീ പിടിച്ചത്. പാലക്കാട് സുല്‍ത്താന്‍ പേട്ട് റോഡ് ഉപരോധത്തിനിടെയായിരുന്നു സംഭവം.

പടര്‍ന്ന് പിടിച്ച തീയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസുകാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി. ഉടന്‍ തന്നെ മുണ്ട് ഊരിയെറിഞ്ഞത് കൊണ്ടാണ് വന്‍ അപകടം ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ നാല് പ്രവര്‍ത്തകരുടെ മുണ്ടിലേക്ക് തീ പടര്‍ന്നിരുന്നു.സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗണ്‍സിലറുമായ പി എസ് വിബിന് പൊള്ളലേറ്റു.വിബിന്റെ കാലിലും പുറത്തും പൊളളലേറ്റിട്ടുണ്ട്. വിബിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version