//
8 മിനിറ്റ് വായിച്ചു

റോഡിലെ കുഴികൾ താണ്ടി വരുന്നവർക്ക് കുഴിമന്തി; വേറിട്ട സമരവുമായി യൂത്ത് കോൺ​ഗ്രസ്

റോഡിലെ കുഴികൾ താണ്ടി വരുന്നവർക്ക് കുഴിമന്തി നൽകി യൂത്ത് കോൺ​ഗ്രസിന്റെ വേറിട്ട പ്രതിഷേധം. കായംകുളത്താണ് യൂത്ത് കോൺ​ഗ്രസിന്റെ വേറിട്ട സമരരീതി. ദേശീയപാതയിലെ കുഴികൾ താണ്ടി വരുന്ന യാത്രക്കാർക്ക് പ്രവർത്തകർ കുഴിമന്തി വിതരണം ചെയ്തു. നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ് സമരം സംഘടിപ്പിച്ചത്.

കായംകുളത്ത് രാമപുരം മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്താണ് അപകട ഭീഷണി ഉയർത്തുന്ന കുഴികൾ കൂടുതലുളളത്. പ്രദേശത്ത് അപകടം പതിവാണ്. കുഴി അടക്കാൻ അധികൃതരുടെ ഭാ​ഗത്തു നിന്നും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു.

ദേശീയപാത അതോറിറ്റിയുടെയും സർക്കാറിന്റെയും ശ്രദ്ധയിൽപ്പെടുത്താനാണ് കുഴിമന്തി സമരം നടത്തിയതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം നൗഫലാണ് സമരം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വെളളിയാഴ്ചയാണ് നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വളവിനോട് ചേർന്നുണ്ടായിരുന്ന കുഴിയിൽ ഹാഷിം എന്നയാൾ സ്കൂട്ടറുമായി വീണത്.

റോഡിലേക്ക് തെറിച്ചു വീണ ഹാഷിമിന്റെ ദേഹത്തുകൂടെ പിന്നാലെ വന്ന മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു. ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേതെന്ന ആരോപണമുയർന്നു. കരാറുകാർക്കെതിരെ കേസെടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!