//
7 മിനിറ്റ് വായിച്ചു

‘യൂത്ത് കോൺഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കും’: കെ എസ് ശബരിനാഥൻ

യൂത്ത് കോൺഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് മുൻ എംഎൽഎ കെ എസ് ശബരിനാഥൻ. സംഘടനയെ ശിഥിലമാക്കാൻ ശ്രമിക്കുന്നവ‍ര്‍ യൂത്ത് കോൺഗ്രസുകാരല്ല. സംഘടനാ തലത്തിൽ അന്വേഷണം നടത്തും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശബരിനാഥൻ വിശദീകരിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം  പ്രതികരിക്കുകയായിരുന്നു ശബരിനാഥൻ.

കേരളം ബനാന റിപ്പബ്ലിക്കായെന്നും  ശബരീനാഥന്‍  പരിഹസിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്  പ്രതികരണം.  എല്ലാ സംഭവങ്ങള്‍ക്കും പിന്നിലെ മാസ്റ്റര്‍ മൈന്‍റ് ഇ പി ജയരാജനാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്നും ശബരീനാഥന്‍ പരിഹസിച്ചു. കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ശബരീനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദേശിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!