//
5 മിനിറ്റ് വായിച്ചു

കണ്ണൂർ നഗരത്തിൽ മാരക ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കണ്ണൂർ നഗരത്തിൽ പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മാരക ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം.കെ.അജ്നാസി (21) നെയാണ് പുലർച്ചെ 3 മണിയോടെ വാഹന പരിശോധനക്കിടെ യോഗശാല റോഡിൽ വെച്ച്ടൌൺ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ഇയാൾ സഞ്ചരിച്ച കെ.എൽ.59/ ടി. 2390 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വില്പനക്കായി കൊണ്ടുവരികയായിരുന്ന 20 ഗ്രാം എം.ഡി.എം.എയും 11 കുപ്പികളിലാക്കിയ 54.64 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത് .ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വില വരും.കഴിഞ്ഞ 3 മാസത്തിനുള്ളിൽ നഗരത്തിൽ നിന്ന് സമാന രീതിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുൾപ്പെടെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരി ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു.എസ്. ഐ. മാരായ സി.എച്ച്.നസീം, സീതാറാം ,എ എസ്.ഐ സജിത്, സി.പി.ഒമാരായ നിശാന്ത്, മനീഷ്, മനോജ്, റമീസ് ,സൂരജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!