10 മിനിറ്റ് വായിച്ചു

യുവസമിതി സംസ്ഥാന പ്രവർത്തക ക്യാമ്പ് സമാപിച്ചു

രണ്ട് ദിവസമായി കണ്ണൂർ ജില്ലയിലെ പെരുവയിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന യുവസമിതി പ്രവർത്തക ക്യാമ്പ് സമാപിച്ചു.
കോളയാട് പെരുവ ഗവ.യു.പി സ്കൂളിൽ നടന്ന സമാപന സമ്മേളനം കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ജനാധിപത്യം പൂർണ്ണമാകണമെങ്കിൽ തുല്യത വളരണം . തുല്യതയ്ക്കുവേണ്ടി നിരന്തരം യുവാക്കൾ പ്രവർത്തിക്കണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു. കേരളം 2030 വർഷം ആകുമ്പോൾ ആർജിക്കേണ്ട വികസനശേഷികൾ ചില മേഖലകളിൽ ഇപ്പോഴേ ആർജ്ജിച്ചു കഴിഞ്ഞു. ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും കേരളം ആഗോള നേട്ടത്തേക്കാൾ മുൻപന്തിയിലാണ്. നാം നേടിയ നേട്ടങ്ങൾ തകർക്കുന്ന രീതിയിൽ ചില കോണുകളിൽ നിന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ലഹരിയുടെ അമിത ഉപയോഗവും കേരള സമൂഹത്തിൽ വ്യാപിക്കുന്നുണ്ട്. ഇതിനെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി കേരളം ഒന്നാകെ കൈകോർക്കണം. ഇതിൽ യുവാക്കളുടെ സ്ഥാനം എപ്പോഴും മുന്നിൽ തന്നെയാണ്. നേതൃസ്ഥാനം ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു.

കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.ഇ. സുധീഷ് കുമാർ അധ്യക്ഷ വഹിച്ചു . പരിഷത്ത് കേ
ന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ. വിനോദ് കുമാർ, എം. ദിവാകരൻ, ജില്ലാ പ്രസിഡന്‍റ്​ പി.കെ. സുധാകരൻ, സെക്രട്ടറി പി.പി. ബാബു, മുൻ കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ..പി. സുരേഷ് കുമാർ, ഡോ.മൈത്രി, കെ.എസ്. നാരായണൻ കുട്ടി, സന്തോഷ് ഏറത്ത് എന്നിവർ സംസാരിച്ചു.
നവ കേരളം ക്യാമ്പയിനെ കുറിച്ച് എം. ദിവാകരൻ ക്ലാസ്റ്റെടുത്തു. വനം വകുപ്പിന്‍റെ സഹകരണത്തോടെ കണ്ണവം വനമേഖലയിൽ വനയാത്രയും നടത്തി.
വിവിധ ജില്ലകളിൽ നിന്ന് 150 പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പ് ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് കേരള സന്ദർശന പദയാത്ര വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version