കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 31 നു മുൻപായി ക്ഷേമനിധി ബോർഡിൻ്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. യോഗ്യത പരീക്ഷക്ക് 70 ശതമാനം മാർക്കുള്ള കുട്ടികളുടെ അപേക്ഷകൾ മാത്രമേ സ്‌കോളർഷിപ്പിന് പരിഗണിക്കൂ.
ഫോൺ: 0497 2705182.