/
6 മിനിറ്റ് വായിച്ചു

തീവ്രവ്യാപനം തുടരുന്നു, ഞായറാഴ്ച നിയന്ത്രണം മതിയാകുമോ? ഇന്ന് നിർണായക യോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ വർധിക്കുമ്പോൾ നിർണായകമായ അവലോകന യോ​ഗം  ഇന്ന് ചേരും. മുഖ്യമന്ത്രി മുഖ്യമന്ത്രി ഓൺലൈനായി യോ​ഗത്തിൽ സംബന്ധിക്കും. കഴിഞ്ഞ അവലോകന യോ​ഗത്തിൽ സ്വീകരിച്ച നടപടികൾ തുട‌ർന്നാൽ മതിയോ എന്നാണ് പ്രധാനമായും യോ​ഗം ചർച്ച ചെയ്യുക. കൂടുതൽ സിഎഫ്എൽടിസികൾ തുറക്കേണ്ടത് സംബന്ധിച്ചും കൊവിഡ് ബ്രി​ഗേഡ് നിയമനം വേ​ഗത്തിലാക്കുന്നതടക്കമുള്ള കാര്യങ്ങളും യോ​ഗം ചർച്ച ചെയ്യും.

വാരാന്ത്യ നിയന്ത്രണം മതിയോ?

കൊവി‍ഡ് മൂന്നാം തരം​ഗം ആഞ്ഞടിക്കുമ്പോൾ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം ഇന്നലെ ന‌ടപ്പാക്കിയിരുന്നു. വരുന്ന ഞായറാഴ്ചയും ഇത് തുടരുമെന്നാണ് കഴിഞ്ഞ അവലോകന യോ​ഗത്തിൽ എടുത്ത തീരുമാനം. എന്നാൽ, പ്രതിദിന കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ വാരാന്ത്യ നിയന്ത്രണം മാത്രം മതിയോ എന്നാണ് പ്രധാനമായും അവലോകന യോ​ഗത്തിൽ ചർച്ച ചെയ്യുക. ഞായറാഴ്ച നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനായോ എന്ന് യോ​ഗം വിലയിരുത്തും. ഇതിനിടെ ആരോ​ഗ്യ പ്രവർത്തകർക്കിടയിലും പൊലീസിലും കൊവിഡ് കേസുകൾ കൂടുന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version