കുടുംബശ്രീയിൽ നിന്നും വ്യാജ ഒപ്പിട്ട് ഏഴു ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന കെ.പി രാജമണിയാണ് രാജിവെച്ചത്. ഇന്നലെ ഇവരെ സിപിഎം പുറത്താക്കിയിരുന്നു.