//
5 മിനിറ്റ് വായിച്ചു

ത്യാ​ഗ സ്മരണയിൽ വിശ്വാസികൾ; ഈദ്​ഗാഹുകളിൽ സ്നേഹ സം​ഗമം, ബലിപെരുന്നാൾ ആഘോഷത്തില്‍ കേരളം

ത്യാ​ഗ സ്മരണയിൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. രാവിലെ 7.30 മുതൽ 8 മണി വരെയാണ് വിവിധ ഈദ് ​ഗാഹുകളിലായി ബലിപെരുന്നാൾ നമസ്കാരം നടക്കുക. മഴ കാരണം പതിവിന് വിപരീതമായി ഇത്തവണ ഈദ് ​ഗാഹുകളുടെ എണ്ണം കുറവാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത പെരുന്നാൾ ആഘോഷം ഇതാദ്യമായിട്ടാണ്. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയാണ് ബലിപെരുന്നാൾ ആഘോഷിച്ചത്.ദൈവ കൽപ്പനയ്ക്ക് മുന്നിൽ സകലതും തൃ​ജിക്കാൻ തയ്യാറായ പ്രവാചകനായ ഇബ്രാംഹിം മകൻ ഇസ്മായീലിന്റെയും ഓർമ്മ പുതുക്കലാണ് ബലിപെരുന്നാൾ. ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണ പുതുക്കൽ കൂടിയാണ് ബക്രീദ്.പുതു വസ്ത്രങ്ങളണിഞ്ഞ് ഈദ് ​ഗാഹുകളിൽ ഒത്തുചേർന്നും വീടുകളിലേക്ക് അതിഥികളെ ക്ഷണിച്ചും സൽക്കരിച്ചും വിശ്വാസികൾ വിശുദ്ധിയുടെ പെരുന്നാൾ ദിനം ആ​ഘോഷപൂർണമാക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version