കണ്ണൂര്‍: സ്വകാര്യ ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കും ഉള്‍പ്പെടെ വിതരണം ചെയ്ത കോംപ്ലിമെന്ററി പാസിന്റെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ്കുമാര് കരുവാരത്ത് അറിയിച്ചു.
2023-24 വര്‍ഷത്തേക്കുള്ള പാസിന്റെ അപേക്ഷയും രണ്ട് ഫോട്ടോയും സെപ്തംബര്‍ ഒന്ന് മുതല്‍ അതത് അസോസിയേഷന് ഓഫീസില്‍ എത്തിക്കണം. ഉടമകളോ തൊഴിലാളികളോ അല്ലാത്തവരായി മാറിയവരുടെ പാസുകള്‍ അതത് സംഘടനാ ഓഫീസുകളില്‍ എത്തിച്ചതിന് ശേഷം കോ-ഓര്‍ഡിനേഷന്‍ ഓഫീസിലും എത്തിക്കണം. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ രാജ്കുമാര് കരുവാരത്ത് അധ്യക്ഷനായി. കണ്‍വീനര്‍മാരായ കെ ഗംഗാധരന്, കെ വിജയന്, പി.കെ പവിത്രന്, എം.കെ രഞ്ജിത്ത്, ടി.എം സുധാകരന്, പി.വി പത്മനാഭന് സംസാരിച്ചു.