കണ്ണൂര്‍ : ഉത്തരമലബാറിൻ്റെ ചരിത്രത്തിലെ ആദ്യ റിസം അക്വാബ്ലേഷന്‍ തെറാപ്പി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യൂറോളജി വിഭാഗത്തിൽ വിജയകരമായി പൂര്‍ത്തീകരിച്ചു. പ്രോസ്റ്റേറ്റ് വീക്കത്തിന് നിലവില്‍ ലഭ്യമായ ഏറ്റവും നൂതന ചികിത്സാ രീതിയാണ് റിസം അക്വാബ്ലേഷന്‍ തെറാപ്പി. പ്രോസറ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ അവസ്ഥകള്‍ക്ക് പോലും ഫലപ്രദവും വിജയകരവുമായ ചികിത്സ സാധ്യമാകുന്ന റിസം അക്വാബ്ലേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തര മലബാറില്‍ പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചികിത്സാമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് സാധിക്കും.