കണ്ണൂര്‍: ജില്ല ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.കണ്ണാടിപ്പറമ്ബ് സ്വദേശി ആഷിഖാണ് പിടിയിലായത്. കഴിഞ്ഞമാസമാണ് ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന് രോഗികളുടെയടക്കം ആറ് ഫോണുകള്‍ മോഷണം പോയത്. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ വിനോദ്, എ.എസ്.ഐമാരായ രാഗേഷ്, മണി ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജിത്ത് തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.