കണ്ണൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ പ്രസ് ക്ലബ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജേഷ് ഉദ്ഘാടനം ചെയ്തു.
സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപം; കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
