പാലക്കാട്: പാലക്കാട് നഗരത്തില്‍ ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു.CITU തൊഴിലാളിയായ നരിക്കുത്തി സ്വദേശി മൊയ്തീന്‍കുട്ടിയാണ് മരിച്ചത്.നഗരത്തിലെ ഗ്ലാസ് വില്‍പന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളിയിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചില്ലുപാളികള്‍ ചെരിഞ്ഞുവീണതിനിടെ കുടുങ്ങിയാണ് മൊയ്തീന്‍കുട്ടി മരിച്ചത്.